നടന്‍ ജോജു ജോര്‍ജ് തന്‍റെ ജീവിതത്തിലേക്ക് നീട്ടിയ വെളിച്ചത്തെക്കുറിച്ച് വാചാലനാകുകയാണ് ‘പൂമുത്തോളേ’ എന്ന പാട്ട് എഴുതിയ അജീഷ് ദാസന്‍. ജോജുവിന്‍റെ പിറന്നാള്‍ ദിനം അജീഷ് പങ്കുവച്ച കുറിച്ച് സൈബറിടത്ത് വൈറലാണ്. തന്‍റെ ജീവിതം കരുപ്പിടിപ്പിച്ചത് ജോജുവാണെന്നും മരണംവരെ അദ്ദേഹത്തെ നന്ദിയോടെ ഓര്‍ക്കുമെന്ന കുറിപ്പാണ് അജീഷ് പങ്കുവച്ചിരിക്കുന്നത്. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ സൂപ്പര്‍ഹിറ്റാകട്ടെ എന്ന് ആശംസിച്ചിട്ടുമുണ്ട്.
ALSO READ: അന്ന് 50 രുപയുടെ ജൂനിയർ ആർട്ടിസ്റ്റ്; ഇന്ന് പൊന്നും വിലയുള്ള ‘ജോജു’
അജീഷ് ദാസന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്;
ഒരു രാത്രിയിൽ ജോജു ചേട്ടൻ വിളിച്ചു.. ഒരു പാട്ട് എഴുതാമോ എന്ന് ചോദിച്ചു...എഴുതി നോക്കി... ഇഷ്ടം ആകുമോ.. അറിയില്ല... അന്ന് ആ സിനിമയുടെ ഡബ്ബിങ് നടക്കുകയാണ്.. രാജീവ് രവി സാറിന്‍റെ സ്റ്റുഡിയോയിൽ .. അവിടെ പോയി കണ്ടു... അന്ന് എടുത്ത ഫോട്ടോ ആണ് ഇത്.. കൂടെ മ്യൂസിക് ഡയറക്ടർ രഞ്ജിൻ രാജും നിവിൻ പോളിയും ഉണ്ടായിരുന്നു..ഞാൻ ഇടയ്ക്ക് എപ്പോഴും ആലോചിക്കും.. ആ രാത്രിയിൽ ജോജു ചേട്ടന്‍റെ ആ ഒരു ഫോൺ കോൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോഴും ഏതെങ്കിലും ഒരു ബുക്ക് ഷോപ്പിൽ... അല്ലെങ്കിൽ ഏതെങ്കിലും ഒരു വർക്ക് ഷോപ്പിൽ ജോലി ചെയ്തു ജീവിക്കുമായിരുന്നു എന്ന്.. അന്ന് ആ രാത്രിയിൽ എഴുതിയ പാട്ടാണ് പൂമുത്തോളേ എന്ന പാട്ട്.. ജോജു ചേട്ടൻ എനിക്ക് തന്ന വലിയ സമ്മാനം..എന്‍റെ മരണം വരെ ഞാൻ നന്ദിയോടെ ഓർമ്മിക്കും ജോജു ചേട്ടനെ... എന്നും നന്മകൾ മാത്രം മനസ്സിൽ ഉള്ള ഞങ്ങളുടെ പ്രിയപ്പെട്ട ജോജു ചേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു... ചേട്ടൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ സിനിമ റിലീസ് ആകാൻ പോകുന്നു..." പണി "സൂപ്പർ ഹിറ്റ് ആവട്ടെ എന്ന് മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു...
ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ‘പണി’ ഇന്നാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, സന്തോഷ് നാരായണൻ, കാർത്തിക് സുബ്ബരാജ് തുടങ്ങിയവർ സിനിമയെ പ്രശംസിച്ച് നേരത്തെ രംഗത്തുവന്നിരുന്നു.