pani-movie

TOPICS COVERED

ഒടിടി റിലീസിന് പിന്നാലെ ട്രെന്‍ഡിങ്ങായി ജോജു ജോര്‍ജിന്‍റെ പണി സിനിമ. ജനുവരി 16ന് സോണി ലിവില്‍ റിലീസ് ചെയ്​ത് ചിത്രം ഗൂഗിള്‍ ട്രെന്‍ഡ്സ് എന്‍റര്‍ടെയിന്‍മെന്‍റ് വിഭാഗത്തില്‍ രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്തെത്തി. ഈ മാസത്തെ ഒടിടി റിലീസുകളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പണി. 

ഒടിടിയില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതര ഭാഷക്കാരും സിനിമയെ പ്രശംസിച്ച് രം​ഗത്തെത്തുന്നുണ്ട്. ജോജു ജോര്‍ജ് ആദ്യമായി സംവിധാന രംഗത്തേക്ക് എത്തിയ ചിത്രത്തിന്‍റെ രചനയും താരം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

സാഗർ സൂര്യ, ജുനൈസ് എന്നിവരുടെ വില്ലൻ വേഷം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അഭിനയയുടെ ഭാര്യവേഷവും പ്രശംസിക്കപ്പെട്ടു. സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ എന്നിവരാണ് പണിയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ENGLISH SUMMARY:

Joju George's Pani movie is trending after its OTT release. Released on January 16 on Sony Live, the film reached the second position in the country in the Google Trends entertainment category.