അജിത്ത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ നടപടിയുമായി സംഗീത സംവിധായകന്‍ ഇളയരാജ, താന്‍ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് ഇളയരാജ നോട്ടീസ് അയച്ചു. 5 കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്.
നേരത്തെയും താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്. സ്‌റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഗുഡ് ബാഡ് അഗ്ലി നിര്‍മാതാക്കള്‍ ഇളയരാജയുടെ നോട്ടീസിനോട് നിലവില്‍ പ്രതികരിച്ചിട്ടില്ല.
ENGLISH SUMMARY:
Renowned music composer Ilaiyaraaja has taken legal action against the makers of the film Good Bad Ugly, starring Ajith Kumar, for using his songs without permission. The composer claims that the songs "Otha Sollaala," "En Jodi Manjakkaruvii," and others were used in the film without his consent. In response, Ilaiyaraaja has sent a legal notice to the film’s producers, Maithri Movie Makers, demanding a compensation of ₹5 crore for the unauthorized use of his music.