അജിത്ത് കുമാറിന്‍റെ 'ഗുഡ് ബാഡ് അഗ്ലി'ക്കായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകളും തമിഴ് സിനിമാ ലോകം ആഘോഷമാക്കിയിരുന്നു. ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടെങ്കിലും എ.കെ ചിത്രങ്ങള്‍ക്ക് ഇപ്പോഴും വന്‍ വരവേല്‍പാണ് തമിഴ്നാട്ടില്‍ ലഭിക്കുന്നത്. പക്ഷേ ഇത്തവണ ഫാന്‍സിനായി അതിരാവിലെ തീയേറ്ററില്‍ പ്രത്യേക ഷോകളില്ല.
ഗുഡ് ബാഡ് അഗ്ലിയുടെ പ്രദര്‍ശനം രാജ്യത്തിലുടനീളം രാവിലെ ഒന്‍പത് മണിയോടെയാണ് ആരംഭിക്കുക. തമിഴ്‌നാട്ടിൽ രാവിലെ ഒന്‍പത് മണിക്ക് ശേഷം മാത്രമാണ് സിനിമകളുടെ ഷോകൾ ആരംഭിക്കുന്നതിന് അനുമതിയുള്ളൂ. സാധാരണയായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങൾ തമിഴ്‌നാട്ടിൽ ഒമ്പത് മണിക്കും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതിന് മുന്‍പും ആരംഭിക്കുകയുമാണ് പതിവ്. എന്നാൽ അജിത്ത് ചിത്രം ശൈലി മാറ്റിപിടിച്ച് റിലീസിനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രിൽ 10നാണ് അജിത്ത് കുമാർ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുന്നത്. ചിത്രത്തിലെ എ.കെയുടെ വ്യത്യസ്ത ലുക്കുകള്‍ ഇതിനോടകം തന്നെ ട്രെൻഡിങ്ങാണ്. മാര്‍ക്ക് ആന്‍റണിയുടെ വന്‍ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഒരു വമ്പൻ കാമിയോ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോട്ടര്‍ട്ടുകള്‍.