good-bad-ugly

TOPICS COVERED

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യുടെ ഡിജിറ്റൽ അവകാശം 95 കോടി രൂപയ്ക്ക് വിറ്റതായി റിപ്പോര്‍ട്ടുകള്‍. മൂവി ക്രോ റിപ്പോര്‍ട്ട്. ചെയ്യുന്നതനുസരിച്ച് ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമാണ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഒരു അജിത് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.

അതേസമയം വിജയ് നായകനാകുന്ന ഗോട്ടിന്റെ ഒടിടി അവകാശത്തേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് ഗുഡ് ബാഡ് അഗ്ലി'യുടെ ഡിജിറ്റൽ അവകാശം വിറ്റിരിക്കുന്നത്. 110 കോടിയാണ് ഗോട്ടിന് ഒടിടി അവകാശമായി ലഭിച്ചത്. രണ്ടു സിനിമകളുടേയും ഒടിടി അവകാശം ഒരേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് സ്വന്തമാക്കിയിരിക്കുന്നത്. 

ആദിക് രവിചന്ദ്രനാണ് ഗുഡ് ബാഡ് അഗ്ലിയുടെ സംവിധാനം. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബോളിവുഡ് താരങ്ങളായ ബോബി ഡിയോളും ജോൺ എബ്രഹാമും പരിഗണയിലുള്ളതായി റിപ്പോർട്ടുകളുണ്ട്.  നായികയായി ശ്രീലീലയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചിരുന്നു.

ENGLISH SUMMARY:

Leading digital platform has brought the OTT rights of Ajith's film 'Good Bad Ugly'