കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച ക്ലാഷായിരുന്നു ധനുഷ് ചിത്രം 'നിലവുക്ക് എന്‍മേല്‍ എന്നെടി കോപവും' പ്രതീപ് രംഗനാഥന്‍റെ 'ഡ്രാഗണും'. ഫെബ്രുവരി 21നാണ് ഇരുചിത്രങ്ങളും തിയേറ്ററുകളില്‍ എത്തിയത്.
ധനുഷ് ആദ്യമായി സംവിധാനയകനായ അരങ്ങേറിയ 'നീക്കില്‍' പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോൻ, അൻപ്, സതിഷ് എന്നിങ്ങനെ യുവതാരനിരയാണ് അഭിനയിച്ചത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്ത 'ഡ്രാഗണി'ല്‍ പ്രതീപിന്‍റെ നായികമാരായി അനുപമ പരമേശ്വരനും കയാദു ലോഹറുമെത്തി.
ആദ്യദിവസം കട്ടക്ക് ഇരുചിത്രങ്ങളും മല്‍സരിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡ്രാഗണിന്‍റെ മുന്നേറ്റമാണ് കണ്ടത്. ഡ്രാഗണ്‍ 100 കോടി കടന്നപ്പോള്‍ നീക്കിന് 10 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നേടാനായത്. ഇപ്പോഴിതാ ഇരുചിത്രങ്ങളും ഒടിടിയിലും എത്തിയിരിക്കുകയാണ്. നീക്ക് ആമസോണ്‍ പ്രൈമിലും ഡ്രാഗണ്‍ നെറ്റ്ഫ്ളിക്സിലുമാണ് റിലീസ് ചെയ്തത്. തിയേറ്ററില്‍ ഒന്നിച്ചെത്തിയതുപോലെ ഒടിടിയിലും മാര്‍ച്ച് 21നാണ് ഇരുചിത്രങ്ങളും റിലീസ് ചെയ്തിരിക്കുന്നത്. ഒടിടി പോരില്‍ ആരാകും മുന്നേറുക എന്ന് കണ്ടുതന്നെ അറിയണം.