badbone-klinger

TOPICS COVERED

പ്രശസ്ത പ്രഫഷണല്‍ ഗുസ്തി താരം ജോണ്‍ ക്ലിങ്കര്‍ അന്തരിച്ചു. ‘ബാഡ് ബോണ്‍സ്’ എന്ന പേരില്‍ അറിയപ്പെട്ട ക്ലിങ്കറുടെ മരണം 40ാം വയസിലാണ്. ജര്‍മനിയിലെ എസ്സന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസ്ലിങ് കമ്പനി wXw ആണ് താരത്തിന്റെ വിയോഗവാര്‍ത്ത പുറത്തുവിട്ടത്.  2000ത്തിലാണ് ക്ലിങ്കര്‍ തന്റെ റസ്ലിങ് കരിയര്‍ wXwക്കൊപ്പം ആരംഭിച്ചത്. 2004 മുതല്‍ യുഎസ്, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ റസ്ലിങ് പ്രമോഷന്‍സില്‍ പങ്കെടുത്തു. 

താരത്തിന്റെ പെട്ടെന്നുള്ള മരണകാരണം ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ‘ഞങ്ങള്‍ ബാഡ് ബോണിനു ഗുഡ്ബൈ പറയുന്നു.  പതിറ്റാണ്ടിനു മേലെ ഞങ്ങളുടെ ഏറ്റവും മികച്ച താരമായിരുന്നു ക്ലിങ്കര്‍ . മത്സരിച്ച 450 മാച്ചുകളിലും തന്റെ ആരാധകരെ നിരാശനാക്കാതെ അദ്ദേഹം വിജയിച്ചുകൊണ്ടേയിരുന്നു. പ്രധാന മത്സരങ്ങളെല്ലാം അദ്ദേഹം തന്റേതാക്കി മാറ്റി. 16 കാരറ്റ് ഗോള്‍ഡ്, ഷോര്‍ട്കട്ട് ടു ദി ടോപ് മാച്ചസുകളിലെല്ലാം തന്റേതായ സ്ഥാനമുണ്ടാക്കിയ താരമാണ് ജോണ്‍ ക്ലിങ്കറെന്നും wXw ട്വറ്ററില്‍ കുറിച്ചു. 

റിട്ടയേര്‍മെന്റിനും മുന്‍പേ നാല്‍പതാംവയസില്‍ സംഭവിച്ച അന്ത്യം ആരാധകരെയെല്ലാം വേദനയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം എത്രയോ നേരത്തേയായിപ്പോയെന്നും ആരാധകര്‍ പറയുന്നു. ഈ കഠിനവേദന മറികടക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു സാധിക്കട്ടേയെന്നും wXw ട്വിറ്ററില്‍ കുറിക്കുന്നു. 

John Klinger Dies:

Famous professional wrestler John Klenger dies suddenly at 40