petrol-drinking

Image Credit: AI

TOPICS COVERED

പെട്രോളിന് അടിമയായി 20 വയസുള്ള പെണ്‍കുട്ടി. കാനഡക്കാരിയായ ഷാനണ്‍ ആണ് ശരീരത്തിന് ഹാനികരമാണെന്നറിഞ്ഞിട്ടും ദിനവും പെട്രോള്‍ കുടിക്കുന്നത്. ദിവസവും 12 സ്പൂണ്‍ പെട്രോള്‍ കുടിക്കുന്നത് വിഷാദം, ഓക്കാനം, ഛർദ്ദി, കഠിനമായ വയറുവേദന എന്നിവ കുറയ്ക്കാന്‍ സഹായകമാകുന്നുവെന്ന് താന്‍ വിശ്വസിക്കുന്നതായി യുവതി പറയുന്നു. 

ദിവസവും പെട്രോള്‍ കുടിക്കുന്നത് അപകടകരമായ ആസക്തിയാണെന്നും ദഹനനാളം, ഹൃദയം, ശ്വാസകോശം എന്നിവ തകരാറിലാകാന്‍ കാരണമാകുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പെട്രോളിന്‍റെ അമിത ഉപയോഗം ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ജീവന് അപകടകരമാണെന്ന് മനസിലായിട്ടും പെട്രോള്‍ കുടിക്കുന്നത് നിര്‍ത്താന്‍ തനിക്കാവുന്നില്ലെന്നും വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാന്‍ പെട്രോള്‍ സഹായിക്കുന്നുവെന്നും യുവതി പറയുന്നു. പെട്രോള്‍ കുടിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാറുണ്ടെന്നും  മധുരവും പുളിയുമാണ് പെട്രോളിന്‍റെ ടേസ്റ്റ് എന്നും യുവതി കൂട്ടിച്ചേര്‍ത്തു. 

അഞ്ചുവയസുള്ളപ്പോഴാണ് പെട്രോളിനോടുള്ള ഇഷ്ടം തുടങ്ങുന്നത്. ചെറുപ്പകാലത്ത് കാറില്‍ നിന്ന് പുറന്തള്ളുന്ന പുക ശ്വസിക്കാന്‍ കാറിനു പിന്നില്‍ ഒളിഞ്ഞു നിന്നിരുന്നതായും യുവതി അറിയിച്ചു. അങ്ങനെ ഒരു സിപ്പ് പരീക്ഷിക്കാന്‍ അവള്‍ തീരുമാനിക്കുകയും കുടിക്കുകയുമായിരുന്നു. പെട്രോളില്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ല. രാവിലെ എഴുന്നേറ്റയുടനെ വാഷ്റൂമില്‍ പോയി ആദ്യം ചെയ്യുന്ന കാര്യം പെട്രോള്‍ കുടിക്കുക എന്നതാണ്. ഒരു വര്‍ഷമായി തനിക്ക് ഈ ആസക്തിയുണ്ടെന്നും യുവതി പറഞ്ഞു.  

ENGLISH SUMMARY:

20 Year old girl addicted to petrol