മുന്‍ യുഎസ് പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോണല്‍ഡ് ട്രംപും എക്സ് മേധാവി ഇലോണ്‍ മസ്കും ഒന്നിച്ചൊരു ഡാന്‍സ് വിഡിയോ ചെയ്താല്‍ എങ്ങനെയിരിക്കും?. എക്സിലൂടെ പ്രചരിക്കുന്ന ഇരുവരുടെയും ഡാന്‍സ് വിഡിയോ കണ്ടത് ഒമ്പത് കോടിയിലേറെപ്പേരാണ്. ബ്രിട്ടീഷ് പോപ് സംഗീത ബാന്‍ഡായ ബീഗീസിന്റെ സൂപ്പർ ഹിറ്റ് ഗാനത്തിനാണ് ഇരുവരും നടുറോഡിൽ ചുവടുവച്ചത്. സംഗതി കളറായി, ആവേശകരമായ നൃത്തച്ചുവടുകള്‍.
‘സ്റ്റൈയിന്‍ എലൈവ്’ എന്ന ബീഗിസിന്റെ സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് ഇരുവരുടെയും തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍.എന്നാല്‍ ഇത് യഥാര്‍ത്ഥ വിഡിയോ അല്ലെന്നതാണ് വസ്തുത. എഐയില്‍ നിര്‍മിച്ച മസ്കും ട്രംപുമാണ് ഇവിടെ വൈറലായി മുന്നേറുന്നത്. സ്യൂട്ട് ധരിച്ചാണ് 36 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഇരുവരും പ്രകടനം നടത്തുന്നത്.
യുട്ടായിലെ യു.എസ് സെനറ്റർ മൈക് ലീയാണ് ഈ വീഡിയോ ആദ്യമായി എക്സിൽ പങ്കുവച്ചത്. പിന്നാലെ മസ്കും ഈ ഡാന്‍സ് വിഡിയോ എക്സില്‍ പങ്കുവച്ചു. വിഡിയോക്ക് മസ്ക് നല്‍കിയ കാപ്ഷനാണ് അതിലും കേമം. എന്നെ വെറുക്കുന്നവര്‍ ഇത് എഐ ആണെന്നൊക്കെ പറയും എന്നാണ് മസ്ക് കാപ്ഷന്‍ നല്‍കിയത്.