അമിത ഭാരം കുറച്ച് ബ്രസീലിലെ വൈറല്‍ ബോഡി ബില്‍ഡറായി മാറിയ 19കാരന്‍ അപ്രതീക്ഷിതമായി വിടവാങ്ങി. മതിയൂസ് പാവ്ലികിനെ മരിച്ച നിയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മരണകാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ച് വര്‍ഷത്തെ കഠിനപ്രയത്നമാണ് മതിയൂസിന്‍റെ രൂപമാറ്റത്തിന് അടിസ്ഥാനം. 2019 മുതലാണ് തന്‍റെ ശരീരസൗന്ദര്യ പരീക്ഷണങ്ങള്‍ മതിയൂസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടു തുടങ്ങിയത്. ഇതിന് വന്‍ആരാധക പിന്തുണയും ലഭിച്ചു. ബോഡി ബില്‍ഡിങ്ങിന്‍റെ ഭാഗമായി മതിയൂസ് സ്റ്റിറോയിഡുകള്‍ അമിതമായി ഉപയോഗിച്ചിരുന്നതായി സുചനയുണ്ട് . ഇതാണോ മരണകാരണമെന്നും സംശയിക്കുന്നു.
ബോഡി ബില്‍ഡിങ് മത്സരങ്ങളില്‍ മതിയൂസ് തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പ്രാദേശിക മത്സരങ്ങളില്‍ അടുത്തിടെ നാലാമതും അഞ്ചാമതും എത്തിയ മതിയൂസ് 2023ല്‍ അണ്ടര്‍ 23 കോംപറ്റീഷനിലും ജയിച്ചിരുന്നു. ചെറിയ പ്രായത്തില്‍ ശരീരത്തില്‍ ഇത്രയും മാറ്റങ്ങള്‍ വരുത്താന്‍ ഉപയോഗിച്ച മരുന്നുകള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചെന്നാണ് വിലയിരുത്തല്‍.