മകളുടെ സുരക്ഷയ്ക്കായി തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് പിതാവ്. പാകിസ്താനിൽ നിന്നുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. തലയിൽ വലിയ സിസിടിവി ക്യാമറ സ്ഥാപിച്ച് യുവതി മാധ്യമങ്ങളെ കാണുന്നതാണ് വിഡിയോ. ഓരോ ചലനങ്ങളും അറിയാനും സുരക്ഷ്ക്കും വേണ്ടിയാണ് പിതാവ് തലയിൽ ക്യാമറ സ്ഥാപിച്ചതെന്ന് പെണ്‍കുട്ടിയും വ്യക്തമാക്കി.
അൽപം ഓവറാണെന്ന് മറ്റുള്ളവർക്ക് തോന്നാമെങ്കിലും പിതാവിന്‍റെ തീരുമാനത്തിൽ തനിക്ക് എതിർപ്പില്ലെന്ന് പെൺകുട്ടിയും പറഞ്ഞു. കറാച്ചിയിൽ ഈയിടെ നടന്നൊരു അക്രമ സംഭവത്തിൽ സ്ത്രീക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന് പിന്നാലെ തന്‍റെ ജീവനിൽ രക്ഷിതാക്കൾക്ക് ആശങ്കയുണ്ടെന്നും ഇതാണ് സുരക്ഷയ്ക്കായി കാമറ സ്ഥാപിക്കാന്‍ പ്രേരണയായതെന്നും പെൺകുട്ടി പറയുന്നു.
പിതാവ് തന്‍റെ സെക്യൂരിറ്റി ഗാർഡിനെ പോലെയാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം കാമറയിലൂടെ എല്ലാ കാര്യങ്ങളും പരിശോധിക്കും. പുറത്ത് അപകട സാധ്യത കൂടുതലാണ് അതിനാൽ തന്നെ ആകുന്ന വിധത്തിൽ കുടുംബം സുരക്ഷ ഉറപ്പാക്കുന്നു എന്നും പെൺകുട്ടിയുടെ വാക്കുകളിലുണ്ട്.
'നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി' എന്ന പേരിലാണ് എക്സിൽ വിഡിയോ പ്രചരിക്കുന്നത്. ഷീടിവി കാമറ എന്നാണ് പലരും കളിക്കാക്കി കമന്റിട്ടിരിക്കുന്നത്. പിന്നിൽ നിന്നൊരു ആക്രമണം വന്നാൽ എന്ത് ചെയ്യും എന്നായിരുന്നു മറ്റൊരു കമന്റ്.