blasts-in-lebanon

TOPICS COVERED

ലബനനെ നടുക്കി വിവിധയിടങ്ങളില്‍ സ്ഫോടന പരമ്പര. ഹിസ്ബുല്ല സംഘാംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ വിവിധയിടങ്ങളില്‍ ഒരേസമയം പൊട്ടിത്തെറിച്ചു. 11 പേര്‍ കൊല്ലപ്പെടുകയും 4000പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. 400 പേരുടെ നില ഗുരുതരമാണ്. ലബനനിലെ ഇറാന്‍ സ്ഥാനപതിക്കും ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളുമടക്കമുള്ളവര്‍ക്കും പരുക്കേറ്റു. ആസൂത്രിതമായി നടന്നെന്ന് കരുതുന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്നാണ് ഹിസ്ബുല്ലയുടെ ആരോപണം. ഹമാസിന് പിന്തുണയുമായി ഹിസ്ബുല്ലയും ഇസ്രയേലുമായി യുദ്ധത്തിലാണ്. ഇസ്രയേല്‍ നടത്തിയ ഹീനമായ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചു. പേജുകള്‍ പൊട്ടിത്തെറിച്ചതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും സുരക്ഷ വര്‍ധിപ്പിച്ചുവെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

ENGLISH SUMMARY:

9 dead, thousands injured in pager blasts in Lebanon