ചത്തീസ്‌ഗഡിലെ ബെമതാരയില്‍ വെടിമരുന്ന് ഫാക്ടറിയില്‍ വന്‍സ്ഫോടനം. പത്തിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഗുരുതരമായി പരുക്കേറ്റവരടക്കം ഏഴു പേര്‍ ആശുപത്രിയിലാണ്. സ്ഫോടനത്തില്‍ ഫാക്ടറി കെട്ടിടം പൂര്‍ണമായും തകര്‍ന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് വിവരം. പോലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബെമതാര ജില്ല ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെ പിർദയിലെ സ്പെഷ്യൽ ബ്ലാസ്റ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് രാവിലെ ഏഴുമണിയോടെയാണ് സ്ഫോടനമുണ്ടായത്. ആറ് കിലോമീറ്ററോളം ദൂരത്തില്‍ സ്ഫോടന ശബ്ദം കേട്ടു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക്ശേഷമാണ് അഗ്നി രക്ഷാ സേനയും ബെമെതാര കലക്ടർ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.