Nobel Physics

TOPICS COVERED

2024 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ ഹോപ്ഫീല്‍ഡിനും ബ്രിട്ടീഷ്– കനേഡിയന്‍ ശാസ്ത്രജ്ഞന്‍ ജെഫ്രി ഹിന്‍റണിനും ലഭിച്ചു. കൃത്രിമ നാഡീ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള മെഷീൻ ലേണിംഗിന്‍റെ അടിത്തറയിടുന്ന കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്കാരം. പ്രിൻസ്റ്റൺ സർവകലാശാലയിലെ പ്രൊഫസറായ ഹോപ്ഫീൽഡ് ഡാറ്റയിലെ ചിത്രങ്ങളും  പാറ്റേണുകളും സംഭരിച്ചു വീണ്ടെടുക്കാൻ കഴിയുന്ന ഒരു അസോസിയേറ്റീവ് മെമ്മറി കണ്ടുപിടിച്ചിരുന്നു. ടൊറോന്റോ സർവകലാശാലയിലെ പ്രൊഫസറായ ഹിന്റൺ ഡാറ്റയിൽ സ്വതന്ത്രമായ ഗുണങ്ങളും ചിത്രങ്ങളിലെ നിര്‍ദിഷ്ട  ഘടകങ്ങളും കണ്ടെത്താനുള്ള പുതിയ രീതി ആവിഷ്കരിച്ചു. ക്രിത്രിമ ബുദ്ധി ഗവേഷണങ്ങളില്‍ ഇരുവരും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 

 
Hopfield Hinton win 2024 Nobel prize physics 2024: