TOPICS COVERED

 ഗുർപട് വന്ത് സിങ്‌ പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മുൻ റോ ഉദ്യോഗസ്ഥനായി അറസ്റ്റ് വാറന്‍റ് പുറത്തിറക്കി എഫ്ബിഐ. ഹരിയാന സ്വദേശി വികാഷ് യാദവിനെ അമേരിക്കൻ ഏജൻസികളുടെ പിടികിട്ടാനുള്ള കൊടുംകുറ്റവാളികളുടെ പട്ടികയിലും പെടുത്തി. വികാഷ് യാദവ് ഇപ്പോൾ സർവീസിൽ ഇല്ലെന്നാണ് റോയുടെ നിലപാട്

രാജ്യംതേടുന്ന കൊടുംകുറ്റവാളിയും ഖലിസ്ഥാൻ ഭീകരനുമായ ഗുർപട് വന്ത് സിങ് പന്നുവിനെ ന്യൂയോർക്കിൽവച്ച് വധിക്കാൻ ശ്രമിച്ചതിന്‍റെ ബുദ്ധികേന്ദ്രം ഹരിയാന സ്വദേശിയായ വികാഷ് യാദവെന്ന അമാനത്തിന്‍റേതാണെന്ന് FBI. ആകെ ക്വട്ടേഷൻ തുക ഒരു ലക്ഷം ഡോളർ. ഇതിൽ 15,000 ഡോളർ വാടക കൊലയാളികൾക്ക് നൽകാൻ ശ്രമിച്ചു. ചെക് റിപ്പബ്ലിക്കിൽ അറസ്റ്റിലായി ഇപ്പോൾ അമേരിക്കയ്ക്ക് കൈമാറിയ മറ്റൊരു ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയുമായി ചേർന്നായിരുന്നു ഗൂഡാലോചന. അമേരിക്കൻ പൗരനെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പാടാക്കാൻ ശ്രമിച്ചു, വാടക കൊലയാളിക്ക് 15,000 ഡോളർ നൽകി, കള്ളപ്പണ ഇടപാട് ഇങ്ങനെ മൂന്ന് കുറ്റങ്ങളാണ് വികാഷ് യാദവിനെതിരെ ചുമത്തിയിരിക്കുന്നത്. ഹർദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയശേഷം പന്നുവിനെ വധിക്കാൻ ശ്രമമുണ്ടെന്ന് കണ്ടെത്തി അമേരിക്ക സുരക്ഷ കൂട്ടിയിരുന്നു. കാനഡ - അമേരിക്കൻ ഇരട്ട പൗരത്വമുള്ള വ്യക്തിയാണ് സിഖ് ഫോർ ജസ്റ്റിസ് എന്ന ഇന്ത്യ നിരോധിച്ച സംഘടനയുടെ തലവനായ ഗുർപട് വന്ത് സിങ്‌ പന്നു

FBI says Khalistan terrorist tried to kill Pannun: