കൊല്ലപ്പെട്ട യഹ്യ സിന്‍വാര്‍ (ഫയല്‍ ചിത്രം)

ഹമാസിന്‍റെ പുതിയ തലവന്‍ യഹ്യ സിന്‍വാറിനെ ഇസ്രയേല്‍ വധിച്ചു. തെക്കന്‍ ഗാസയിലെ റാഫയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ യഹ്യ സിന്‍വാറാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയായിരുന്നു സ്ഥിരീകരണം. യഹ്യ സിന്‍വറിന്റേതെന്ന പേരില്‍ മുറിവേറ്റ് മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ ഇസ്രയേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.  ഓഗസ്റ്റില്‍ ഇറാനില്‍വെച്ച് ഇസ്മയേല്‍ ഹനിയയെ കൊലപ്പെടുത്തിയതോടെയാണ് യഹ്യ സിന്‍വാര്‍ ഹമാസിന്‍റെ അധ്യക്ഷസ്ഥാനമേറ്റെടുത്തത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരില്‍ ഒരാളാണ് യഹ്യ സിന്‍വാറെന്നാണ് ഇസ്രയേല്‍ വാദം.

ENGLISH SUMMARY:

The leader of Hamas, Yahya Sinwar, has been killed in Gaza, Israel says. He took over as overall leader of Hamas after Ismail Haniyeh was killed in Iran in July. Prior to that he served as the group's leader inside the Gaza Strip – you can read a profile of Sinwar here.