മൂന്നാം വട്ടവും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കേരളത്തിൽ അധികാരം സാധ്യമെന്ന് കോൺഗ്രസ് വിട്ട ഡോ.പി. സരിൻ മനോരമ ന്യൂസിനോട്. അതിന്‍റെ തുടക്കമാവും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ വിജയമെന്ന് സരിന്‍.

ഇതുവരെ കോൺഗ്രസിലെ ഇടതുപക്ഷക്കാരനായിരുന്നു, ഇനി സിപിഎമ്മിലെ കോൺഗ്രസുകാരനാവും. പിണറായി വിജയനെ താൻ വിമർശിച്ചത് ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പാർട്ടി മാറ്റത്തിന് പിന്നാലെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസിനെ ആദ്യമായി ഫോണിൽ വിളിച്ച് സഖാവ് സരിനെന്ന് പരിചയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. താൻ കോൺഗ്രസ് വിട്ടതിന്‍റെ പേരിൽ ഭാര്യയെ പഴി  പറയുന്നത് ദൗർഭാഗ്യകരമാണെന്നും സരിൻ വ്യക്തമാക്കി. 

ENGLISH SUMMARY:

Dr. P. Sarin, who left the Congress, told that a third consecutive term in power is possible for the Left Front under the leadership of Pinarayi Vijayan in Kerala.