മരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയവര്‍ ജീവിതത്തിലേക്ക് മടങ്ങി വന്ന സംഭവങ്ങള്‍ ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അത്തരത്തിലൊന്നാണ് അമേരിക്കയിലെ കെന്‍റക്കിയില്‍ കഴിഞ്ഞ ദിവസം നടന്നത്. ഇത്തവണ അവയവ ദാനത്തിനായി ഹൃദയം നീക്കാനുള്ള ശസ്ത്രക്രിയക്കിടെയായിരുന്നു.
കെന്‍റക്കിയിലെ ബാപ്റ്റിസ്റ്റ് ഹെല്‍ത്ത് റിച്ച്മോണ്ട് ആശുപത്രിയിലാണ് സംഭവം. മരുന്ന് ഓവര്‍ഡോസ് ആയത് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോമസ് ടി.ജെ ഹൂവര്‍ എന്ന 36 കാരനാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആശുപത്രിയിലെത്തിയ ഹൂവര്‍ അല്പസമയത്തിനകം മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ചു. ഹൃദയം ദാനം ചെയ്യാനായി ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് തോമസ് എഴുന്നേറ്റത്. മണിക്കൂറുകളായി ഒന്നും ചെയ്യാനാകാതെ കിടന്ന ശേഷമാണ് ഹൂവര്‍ പൊടുന്നനെ ചാടി എഴുന്നേറ്റത്.
Also Read: 19കാരിയുടെ മുഖം കടിച്ചുപറിച്ച് 53കാരന്‍; മുറിവില്‍ 50 തുന്നലുകള്‍
‘ഒരാള്‍ നമ്മുടെ ശരീരം മുറിക്കാന്‍ പോകുന്നത് അറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലൂടെയാണ് കുറേ സമയം തോമസ് കടന്നു പോയതെന്ന്’ കെന്‍റക്കി ഓര്‍ഗന്‍ ഡോണര്‍ അഫിലിയേറ്റ്(KODA) ഉദ്യോഗസ്ഥന്‍ നയ്ക്കലോട്ട മാര്‍ട്ടിന്‍ പറഞ്ഞു.
Also Read; ഭര്‍ത്താവിനോട് വാശി; കുഞ്ഞുങ്ങളെ 23ാം നിലയുടെ എസി യൂണിറ്റിനു മുകളിലിരുത്തി അമ്മ
തോമസിന്‍റെ കണ്ണില്‍ നിന്ന് കണ്ണീര്‍ വരുന്നത് ശ്രദ്ധിച്ചിരുന്നതായി മറ്റൊരു ഉദ്യോഗസ്ഥ നടാഷ മില്ലര്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് കെന്‍റക്കി ഓര്‍ഗന്‍ ഡോണര്‍ അഫിലിയേറ്റ് തലവ ജൂലി ബര്‍ഗന്‍ രംഗത്തെത്തി. ‘ജീവനുണ്ടെന്ന് മനസിലാക്കിയ ശേഷം അവയവം നീക്കാന്‍ ആരേടും അവശ്യപ്പെടില്ലെന്ന്’ അവര്‍ പറഞ്ഞു. സംഭവത്തില്‍ കെന്‍റക്കി അറ്റോര്‍ണി ജനറല്‍ അന്വേഷണം ആരംഭിച്ചു.
Also Read; ജര്‍മ്മനിയില്‍ ബസില്‍ കയ്യടിച്ചും ആടിപ്പാടിയും ഇന്ത്യക്കാര്‍; പെരുമാറാന്‍ അറിയാത്തവരെന്ന് വിമര്‍ശനം
അതേസമയം അത്ഭുതകരമായി രക്ഷപ്പെട്ട തോമസ് ഹൂവര്‍ സഹോദരിക്കൊപ്പം വീട്ടിലേക്ക് മടങ്ങി. ദുരനുഭവം നേരിട്ടതിന് പിന്നാലെ ഹൂവറിന് ഓര്‍മ്മക്കും, സംസാരിക്കുന്നതിനും വെല്ലുവിളി നേരിടുന്നുണ്ട്.