ഇന്ത്യയില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളെ രണ്ടുകയ്യും നീട്ടി സ്വീകരിക്കാന്‍ ജര്‍മനി. അനുവദിക്കുന്ന വീസകളുടെ എണ്ണം 90,000 ആയി ഉയര്‍ത്തി. ക്വാട്ട ഉയര്‍ത്തിയത് ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ധിക്കാന്‍ സഹായിക്കുമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മനി വര്‍ഷത്തില്‍ അനുവദിച്ചിരുന്ന 20,000 വീസ ക്വാട്ടയാണ് 90,000 ആയി ഉയര്‍ത്തിയത്. നാലിരട്ടിയിലേറെ വര്‍ധന. ആരോഗ്യ, ഐ.ടി. മേഖലകളിലാണ് കൂടുതല്‍ തൊഴിലാളികളെ തേടുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്.
ജര്‍മനിയുടെ വികസനത്തില്‍ വലിയ പങ്കുവഹിക്കാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഇന്ത്യക്കാരുടെ കഴിവിലുള്ള ജര്‍മനിയുടെ വിശ്വാസത്തെ അഭിനന്ദിക്കുന്നുവെന്നും നരേന്ദ്രമോദി.
നൈപുണ്യ വികസനത്തിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും പരസ്പരം സഹകിരിക്കാനും മോദി– ഷോള്‍സ് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി.