ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ഗലാന്റിന് ഒട്ടേറെ വീഴ്ചകൾ ഉണ്ടായതായി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. നിലവിൽ വിദേശകാര്യ മന്ത്രിയായ ഇസ്രായേൽ കാറ്റ്‌സിനെ പുതിയ പ്രതിരോധ മന്ത്രിയായും ഗിഡിയൻ സാറിനെ വിദേശകാര്യ മന്ത്രിയായും നിയമിക്കും. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു. 2023 മാർച്ചിൽ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങൾ നടന്നപ്പോൾ പ്രതിരോധ മേധാവിയെ പുറത്താക്കാൻ നെതന്യാഹു ശ്രമിച്ചിരുന്നു.

ENGLISH SUMMARY:

Yoav Gallant was dismissed by Israeli Prime Minister Benjamin Netanyahu