pope-francis-cardinals-oath-taking

ദൈവത്തിന് എളിമയോടെ ഹൃദയം സമര്‍പ്പിക്കാന്‍ നിയുക്ത കര്‍ദിനാള്‍മാരോട് മാര്‍പ്പാപ്പ. ദൈവസങ്കല്‍പം ഹൃദയത്തില്‍ ഉറപ്പിക്കുക. പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന വഴിയാണ് നമ്മുടെ മുന്നിലുള്ളത്. അകത്ത് ഒളിക്കുന്നവരാകരുത്, ലോകത്തോടൊപ്പം നടക്കുക, അവരുടെ കണ്ണീരൊപ്പുക. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. അധികാരം ആധിപത്യം പുലര്‍ത്താനാകരുത്, പരസ്പരം ശുശ്രൂഷകരാകണമെന്നും മാര്‍പ്പാപ്പ.

അതേസമയം, 21 കര്‍ദിനാള്‍മാരുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ വത്തിക്കാനില്‍ പുരോഗമിക്കുകയാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചടങ്ങുകള്‍ക്ക് മാര്‍പാപ്പയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും എക്സില്‍ കുറിച്ചു. മാര്‍പാപ്പയ്ക്ക് ഒപ്പമുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ENGLISH SUMMARY:

Pope Francis urged the newly appointed Cardinals to humbly surrender their hearts to God.