അച്ചടക്കത്തിന് ഏറെ പ്രധാന്യമുള്ള ജോലിയാണ് സൈനീകരുടേത്. കഠിനമേറിയ പരിശീലനത്തിന് ശേഷമാണ് ഓരോ സൈനീകരും ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. സൈനീക പരിശീലനം ലഭിക്കുന്നവരുടെ ജീവിത്തതില്‍ ഒട്ടുമിക്ക മേഖലകളിലും ഈ അച്ചടക്കം പ്രകടമാണ്. ഓരോ രാജ്യത്തെയും സൈനീകരുടെ യൂണിഫോമും രീതികളും വ്യത്യസ്തമായിരിക്കും. ജോലിക്കും സൈനീകരുടെ അച്ചടക്കത്തിന് കര്‍ശന നിര്‍ദേശങ്ങള്‍ വച്ചുപുലര്‍ത്തുന്ന രാജ്യമാണ് ചൈന. അത്തരത്തിൽ ഈ അടുത്ത് ചർച്ചയായ സംഭവമാണ് ചൈനയിലെ സൈനീകര്‍ യൂണിഫോമില്‍ പിന്നുകൾ കുത്തുന്നത്.
ചൈനയിലെ സൈനീകര്‍ കോളറിൽ പിൻ കുത്തിയിരിക്കുന്നതിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോയും ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കഴുത്തിൽ കുത്തുന്ന രീതിയിലാണ് പിൻ വച്ചിരിക്കുന്നത്. ഇത് എന്തിനാണെന്ന് പലരും ആലോചിച്ചിട്ടുണ്ടാകാം. ഇതിന് ഒരു കാരണമുണ്ട്.
Also Read; ലോകത്ത് ആദ്യ സാറ്റലൈറ്റ് ശസ്ത്രക്രിയ; അൾട്രാ റിമോട്ട് ശസ്ത്രക്രിയ നടത്തിയെന്ന് ചൈന
2009ൽ ന്യൂയോർക്ക് ടൈസ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരുന്നു. സൈനീകര്‍ കഴുത്ത് നിർവർത്തി നിൽക്കാൻ വേണ്ടിയാണ് ഇങ്ങനെ പിന്നുകൾ കുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴുത്ത് താഴ്ത്തുമ്പോൾ ശരീരത്തിൽ പിന്നുകൾ തറച്ച് കയറുന്ന രീതിയിലാണ് അത് വച്ചിരിക്കുന്നത്. കഴുത്ത് താഴേക്ക് വരുമ്പോൾ പിൻ കഴുത്തിൽ തറച്ച് വേദന അനുഭവപ്പെടും. അതിനാൽ സൈനീകര്‍ കഴുത്ത് നേരെ വയ്ക്കാൻ ശ്രമിക്കും.
Also Read; സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖയ്ക്ക് വിലക്ക്; ധരിച്ചാല്‍ വന്‍തുക പിഴ; നിയമം പറയുന്നതെന്ത്?
സൈനീകരെ ചിട്ട പഠിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങളും ചൈന പരീക്ഷിക്കാറുണ്ട്. അതിൽ മറ്റൊന്നാണ് തൊപ്പി പിന്നിലേക്ക് ധരിക്കുന്നത്. തൊപ്പി വീഴുന്നത് തടയാൻ സൈനീകർ കഴുത്ത് എപ്പോഴും ഉയർത്തി നേരെ വച്ചിരിക്കും. എന്നാൽ ഇത് എല്ലാവർക്കും നൽകാറില്ല. നേരെ നിൽക്കാത്തവർക്കെതിരെയാണ് ഈ നടപടി സ്വീകരിക്കുന്നത്. ഏതായാലും സൈനീകരുടെ കഴുത്തിലെ പിന്നാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.