ഘട്ടംഘട്ടമായുള്ള ബന്ദികളുടെ മോചനവും ഇസ്രയേല്‍ സേനയുടെ പിന്‍മാറ്റവും ആവശ്യപ്പെടുന്നതാണ് കരാര്‍ വ്യവസ്ഥകള്‍. അന്തിമതീരുമാനമെടുക്കാന്‍ ദോഹയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഡോണള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്ന അടുത്ത ചൊവ്വാഴ്ചയ്ക്ക് മുന്‍പ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു.
കരാര്‍ വ്യവസ്ഥകളില്‍ അന്തിമതീരുമാനമുണ്ടായാല്‍ ഈ വാരാന്ത്യത്തില്‍ തന്നെ പ്രാബല്യത്തില്‍ വന്നേക്കും.വെടിനിര്‍ത്തല്‍ ചര്‍ച്ച പരിസമാപ്തിയോടടുക്കുന്നുവെന്ന് മധ്യസ്ഥത വഹിച്ച ഖത്തര്‍ വ്യക്തമാക്കി.
അതിനിടെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഉന്നതസുരക്ഷാഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായാല്‍ അതിനുശേഷം ഗാസയുടെ ഭരണം ആരേറ്റെടുക്കുമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനത്തിലെത്താനായിട്ടില്ലെന്നും സൂചനയുണ്ട്.