പ്രതിപക്ഷവുമായുള്ള കടുത്തഭിന്നതയ്ക്കിടെയാണ് കഴിഞ്ഞ മാസം മൂന്നിന് പ്രസിഡന്റ് യൂൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചത്. ശക്തമായ എതിർപ്പുയര്‍ന്ന നടപടിക്കെതിരെ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതോടെ മണിക്കൂറുകള്‍ക്കകം പിൻവലിക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് സോൾ വെസ്റ്റേൺ ഡിസ്ട്രിക്ട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഈമാസം മൂന്നിന് അറസ്റ്റിന് ശ്രമം നടത്തിയെങ്കിലും യൂന്‍റെ അംഗരക്ഷകസേനയും അനുയായികളും വന്‍ എതിര്‍പ്പുയര്‍ത്തിയതോടെ അഴിമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. കോടതി വാറന്റ് നീട്ടിയതോടെയാണ് വീണ്ടും അഴിമതി വിരുദ്ധവിഭാഗം വസതി വളഞ്ഞ് അറസ്റ്റിന് തുനിഞ്ഞത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അറസ്റ്റിന് വഴങ്ങിയതെന്നാണ് യൂന്റെ വാദം. ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്നും യൂന്‍ സുക് യോല്‍ വ്യക്തമാക്കി.
കഴിഞ്ഞമാസം പതിനാലിനാണ് യൂനിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തത്. പാര്‍ലമെന്റിന്റെ നടപടി അന്തിമ തീരുമാനത്തിനായി ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ്. പ്രധാനമന്ത്രി ഹാൻ ഡക്സുവിന് പ്രസിഡന്റിന്റെ ചുമതല നൽകിയെങ്കിലും അദ്ദേഹവും ഇംപീച്ച് ചെയ്യപ്പെട്ടു. ധനമന്ത്രി ചോയ് സാങ് മോക്കിനാണ് ഇപ്പോൾ പ്രസിഡന്റിന്റെ ചുമതല.