അമേരിക്കയുടെ സുവര്‍ണകാലഘട്ടം തുടങ്ങിയെന്ന് ട്രംപ്. അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കും, നീതിപൂര്‍വമായ ഭരണം നടപ്പാക്കും. അമേരിക്കയുടെ വിമോചനദിനമാണിന്നെന്ന് അദ്ദേഹം പറഞ്ഞു. ബൈഡന്‍ ഭരണത്തിന് വിമര്‍ശനം അനധികൃത കുടിയേറ്റം അവസാനിപ്പിക്കും. അമേരിക്ക–മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കന്‍ അതിര്‍ത്തിയിയേലേക്ക് സൈന്യത്തെ അയക്കും. Read More at ഇനി അമേരിക്കയെ ട്രംപ് നയിക്കും; 47ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
ട്രാൻസ്ജെൻഡേഴ്സിന് തിരിച്ചടി. യുഎസിൽ ഇനി സ്ത്രീയും പുരുഷനും മാത്രം. മറ്റ് ലിംഗങ്ങൾ നിയമപരമായി അനുവദിക്കില്ലെന്ന് പറഞ്ഞ് ട്രംപ് നയം വ്യക്തമാക്കി. പാനമ കനാലിന്‍മേലുള്ള അധികാരം തിരിച്ചുപിടിക്കുമെന്ന് ട്രംപ്. പാനമ കനാലിന്‍റെ അധികാരം വിട്ടു നല്‍കിയത് മണ്ടത്തരമാണ്. കനാൽ ചൈന നിയന്ത്രിക്കുന്നുവെന്ന വാദം വീണ്ടുമുയർത്തി ട്രംപ്. മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്.
യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ട്രംപിന്റെ തൊട്ടടുത്തു തന്നെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനം പിടിച്ചിരുന്നു. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ് എന്നിവരും വേദിയിലുണ്ടായിരുന്നു. വൈറ്റ് ഹൗസിലെത്തി ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ആതിഥേയത്വത്തിലുള്ള ചായ സൽക്കാരത്തിൽ പങ്കെടുത്തതിനുശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം.