ബാഡ്മിന്റൻ താരമായ ഇന്ത്യൻ പെൺകുട്ടി ദുബായിൽവച്ചുണ്ടായ ഇ-സ്കൂട്ടർ അപകടത്തിൽ മരിച്ചു. കർണാടക സ്വദേശി ഇർഫാൻ ഹുസൈൻ-മെലനി ദമ്പതികളുടെ മകൾ ഹുദാ ഹുസൈൻ (15) ആണ് മരിച്ചത്. അൽ നഹ്ദ സുലേഖ ആശുപത്രിയുടെ അടുത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.

അൽ ദിയാഫ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ഹുദ വൈകിട്ട് ബാഡ്മിന്റൻ കളിക്കാൻ വേണ്ടി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ പെണ്‍കുട്ടി മരിച്ചു. ഹുബൈദ് ആണ് സഹോദരന്‍.

കായിക രംഗത്ത് ശ്രദ്ധേയയായിക്കൊണ്ടിരുന്ന ഹുദ ബാഡ്മിന്റനിൽ മികവ് തെളിയിച്ചിരുന്നു. മുഹൈസിന(സോണാപൂർ) കബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.

Indian badminton player, a teenage girl, dies in e-scooter accident in Dubai:

Indian badminton player, a teenage girl, dies in e-scooter accident in Dubai. Huda Hussain (15), daughter of Irfan Hussain and Melanie from Karnataka, passed away in the accident. The incident occurred near Al Nahda Sulaikha Hospital on Tuesday evening.