japanese-woman-arrested

TOPICS COVERED

ജപ്പാനിൽ പങ്കാളിയെ ബാൽക്കണിയിൽ നഗ്നനായി പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. പങ്കാളിയായ 54 വയസുള്ള സ്ത്രീയാണ് അറസ്റ്റിലായത്. സംഭവത്തിൽ ഭർത്താവ് ബാൽക്കണിയിൽ കൊടും തണുപ്പ് അടിച്ചതിനെ തുടർന്നാണ് മരണപ്പെട്ടത്. ആക്രമണം, മാരകമായ തടവ് എന്നി കുറ്റങ്ങൾ സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പൊലീസ് അറിയിച്ചു. കേസിനാസ്പദമായ സംഭവം 2022 ഫെബ്രുവരിയിലാണ്. അന്നേദിവസം രാത്രിയിൽ തന്റെ ഭർത്താവ് നഗ്നനായി ഇരിക്കുമ്പോൾ ബാൽക്കണിയിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും, അവിടെ തടവിലാക്കപ്പെടുകയും ചെയ്തു. സംഭവം നടന്ന പിറ്റേ ദിവസം ഉടനടി പൊലീസ് സ്ഥലത്തെത്തുകയും, പരിശോധനയിൽ മരിച്ച് കിടക്കുന്നത് കാണുകയും ചെയ്തു.

പങ്കാളി മരിച്ചത് ഹൈപ്പോതെർമിയ ബാധിച്ചെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പങ്കാളി ബാൽക്കണിയിൽ അകപ്പെട്ട അന്നേ ദിവസം രാത്രിയിൽ അവിടുത്തെ താപനില 3.7 ഡിഗ്രി സെൽഷ്യസായി താഴ്ന്നിരുന്നുവെന്ന് മാധ്യമങ്ങൾ പറയപ്പെടുന്നു. ഈ സംഭവം നടക്കുന്നതിന് മുൻപ് നേരത്തേയും ഈ സ്ത്രീ തന്റെ പങ്കാളിക്ക് നേരെ ആക്രമണം അഴിച്ച് വിട്ടിട്ടുണ്ട്.

ENGLISH SUMMARY:

A 54-year-old woman in Japan has been arrested for allegedly locking her partner naked on a balcony, resulting in his death due to extreme cold. The incident occurred in February 2022 when the victim was forced onto the balcony at night and left exposed to freezing temperatures. According to the police, the woman has been charged with assault and unlawful confinement. Authorities discovered the man dead the following day after responding to the scene.