റഷ്യയ്ക്കെതിരെ ഉപരോധവും ഇന്ത്യയ്ക്കെതിരെ അധികതീരുവയും ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ കരാറിലേക്ക് റഷ്യ എത്തിയില്ലെങ്കില്‍ ഉടന്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. ഇറക്കുമതിച്ചുങ്കം കുറയ്ക്കാന്‍ ഇന്ത്യ തയാറായെന്നും ട്രംപ് പറഞ്ഞു.
റഷ്യന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റുമായി തിങ്കളാഴ്ച സൗദിയില്‍ യുഎസ് ചര്‍ച്ച നടത്തും. അതേസമയം, ഉയര്‍ന്ന തീരുവ കാരണം ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാകാത്ത സാഹചര്യമാണെന്നും തീരുവ കുറയ്ക്കാന്‍ ഇന്ത്യ തയാറായെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുമെന്നതിനപ്പുറം തീരുവ കുറച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ഇറാനുമായി പുതിയ ആണവക്കരാറിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി ട്രംപ്, ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്ക് കത്തയച്ചു.