ചിത്രം; എക്സ്, പ്രതീകാത്മക ചിത്രം
യുഎസിലെ ഒഹായോയില്‍ കഴിഞ്ഞയാഴ്ച കാണാതായ 13കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയത് അച്ഛനാണെന്ന് പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ടിവിയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
14ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് പെണ്‍കുട്ടിയെ പിതാവ് തന്നെ ദാരുണമായി കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൈകള്‍ വെട്ടിമാറ്റി, കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
തന്റെ കരിയറില്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും ഭയാനകമായ കൊലപാതകം എന്നാണ് ഈ സംഭവത്തെ കൊളംബസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് ലെഫ്റ്റനന്റ് ബ്രയാൻ സ്റ്റീൽ പറഞ്ഞത്. കുട്ടി മുത്തശ്ശിക്കൊപ്പം താമസിക്കുകയായിരുന്നെന്നും സംഭവദിവസം ഒറ്റയ്ക്കായിരുന്നുവെന്നും പ്രതി ലോക്കല്‍ ടെലിവിഷന്‍ ചാനലിലൂടെ പറഞ്ഞിരുന്നു. വീട്ടില്‍ ആരോ അതിക്രമിച്ചു കയറിയെന്ന് സംശയിക്കുന്നതായും ഇയാള്‍ പറഞ്ഞു. പിന്നീട് പിതാവ് പൊലീസിനു നല്‍കിയ പരസ്പരവിരുദ്ധമായ മൊഴികളാണ് അന്വേഷണം പിതാവിലേക്കെത്തിച്ചത്.
പുറത്ത് പോയ മുത്തശ്ശി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ വീട് അലങ്കോലമായി കിടക്കുന്നതായും സോഫയ്ക്ക് സമീപം പെൺകുട്ടിയുടെ അടിവസ്ത്രങ്ങളും, ഡൈനിങ് റൂമിലെ തറയിൽ പൈജാമ കണ്ടതായും പൊലീസിന് മൊഴി നൽകിയിരുന്നു. കൊളംബസില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.