ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഇറക്കുമതിക്കും 26 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തി. ചൈനയ്ക്ക് 34 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനവും തീരുവ പ്രഖ്യാപിച്ചു.
പാക്കിസ്ഥാനുമേല്‍ 29% ശതമാനം തീരുവ ഏര്‍പ്പെടുത്തി. അമേരിക്കയിലെത്തുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും പത്തുശതമാനം തീരുവയുണ്ടാകും. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമെന്ന് പറഞ്ഞ ട്രംപ് അമേരിക്കയെ കൂടുതല്‍ സമ്പന്നമാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് നാസ്ഡാക് സൂചിക രണ്ടരശതമാനം ഇടിഞ്ഞു.