flight-fire

TAGS

മസ്കത്ത് : എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകിൽ നിന്നു പുക ഉയരുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. തീപിടിക്കാൻ കാരണം എന്തെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങൾ അധികൃതർ ഉടൻ പങ്കുവയ്ക്കുമെന്നാണ് പ്രതീക്ഷ.