sudera

TAGS

ആറ് ഭൂഖണ്ഡങ്ങളിലെ, മലയാളിയുടെ പ്രവാസ ജീവിതങ്ങൾ വിവരിച്ച് എഴുത്തുകാരി കെ.പി.സുധീര. ഭൂഖണ്ഡങ്ങിലൂടെയെന്ന യാത്രാവിവരണം അബുദാബിയിൽ പ്രകാശനം ചെയ്തു. സന്ദർശിച്ച രാജ്യങ്ങളിൽ ഏറ്റവും ആകർഷിച്ചത് ഓസ്ട്രേലിയയാണെന്ന് എഴുത്തുകാരി പറഞ്ഞു. ഔദ്യോഗിക പ്രകാശനത്തിന് മുൻപ് തന്നെ രണ്ടാംപതിപ്പിറക്കിയെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്.യാത്രവിവരണങ്ങൾകൊണ്ട് ലോകത്തിന്റെ സ്പന്ദനങ്ങൾ മലയാളിക്ക് അനുഭവവേദ്യമാക്കിയ ജ്ഞാനപീഠംജേതാവ്എസ്.കെ.പൊറ്റക്കാടിന്റെ നാട്ടുകാരി ആറു ഭൂഖണ്ഡങ്ങൾ താണ്ടി പുതിയൊരു സഞ്ചാര അനുഭവം സമ്മാനിക്കുകയാണ്. അന്‍റാര്‍ട്ടിക്ക ഒഴികെയുള്ള  ഭൂഖണ്ഡങ്ങളിലൂടെ നടത്തിയ യാത്രകളുടെ വിവരണമാണ് ഭൂഖണ്ഡങ്ങളിലൂടെയെന്ന കൃതി. 

നാടിന്റെ ചരിത്രത്തിനൊപ്പം പ്രവാസ ജീവിതങ്ങളും വിവരിക്കുന്നതാണ് പുസ്തകം. എഴുത്തുകാരികളുടെ സെമിനാറുകളിൽ പങ്കെടുക്കാനുള്ള യാത്രകളാണ് കെ.പി.സുധീരയെ ആറ് ഭൂഖണ്ഡങ്ങളിൽ എത്തിച്ചത്. അന്റാർട്ടികയിലേക്കുള്ള യാത്രയുണ്ടാകുമോയെന്ന് അറിയില്ലെന്നും കെ.പി.സുധീര പറഞ്ഞു. കണ്ടതിൽ സൗകര്യങ്ങൾക്കൊണ്ടും ജീവിതരീതി കൊണ്ടും ഇഷ്ടപ്പെട്ടത് ഓസ്ട്രേലിയയാണെന്നും എഴുത്തുകാരി. എഴുത്തിന്റെ എല്ലാവഴികളിലൂടെയും യാത്ര ചെയ്തിട്ടുണ്ടെങ്കിലും നോവലുകളെക്കാൾ കഥകളെഴുതാനാണ് പ്രിയവും പ്രയാസവും. കുട്ടികൾക്ക് വേണ്ടി എഴുതുമ്പോൾ അവരെ പോലെ ചിന്തിക്കണം.വൈവിധ്യമാർന്ന സംസ്കാരങ്ങളെയും മനുഷ്യരെയും അറിഞ്ഞുള്ള യാത്രകൾ വലിയ ഊർജമാണ്. അസർബൈജാൻ സ്വദേശിയായ മരുമകളിലൂടെ വേറിട്ടൊരു സംസ്കാരത്തെ കൂടി ചേർത്തുപിടിക്കാനായതിന്റെ സന്തോഷവും എഴുത്തുകാരി പങ്കുവച്ചു.