സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി വിയറ്റ്നാം. 1.75കോടി സഞ്ചാരികളെയാണ് വിയറ്റ്നാം പോയവര്‍ഷം സ്വീകരിച്ചത്. സിംഗപ്പൂരിനെ പിന്‍തള്ളി തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ മൂന്നാംസ്ഥാനമുറപ്പിക്കുകയും ചെയ്തു. മൂന്നരലക്ഷം സഞ്ചാരിളെത്തിയ തായ്ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. രണ്ടരലക്ഷം സഞ്ചാരികളുമായി മലേഷ്യ രണ്ടാംസ്ഥാനത്തും.
കോവിഡില്‍ സ്തംഭിച്ച വിയറ്റ്നാമിലെ വിനോദസഞ്ചാരരംഗം വീണ്ടും തിരിച്ചുവരവിന്‍റെ പാതയിലാണ്. എങ്കിലും 2019ലെ നിലവാരത്തിലേക്ക് ഇനിയും എത്താന്‍ കഴിഞ്ഞിട്ടില്ല . 2019മായി താരതമ്യം ചെയ്യുമ്പോള്‍ ആകെ സഞ്ചാരികളുടെ എണ്ണം 98ശതമാനത്തിലേക്കെത്തിക്കാന്‍ വിയറ്റ്നാമിനായി. സഞ്ചാരികളുടെ എണ്ണത്തില്‍ തായ്ലന്‍ഡ് 87.5ശതമാനവും സിഗപ്പൂര്‍ 86 ശതമാനവും വളര്‍ച്ച നേടി.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഏകദേശം 40 ലക്ഷം രജ്യാന്തര വിനോദസഞ്ചാരികളാണ് ഇവിടം സന്ദർശിച്ചത്. വിയറ്റ്നാം നാഷണൽ അതോറിറ്റി ഓഫ് ടൂറിസം അടുത്തിടെ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സന്ദര്‍ശകരില്‍ 30.2 ശതമാനം വര്‍ധനയാണുള്ളത്.
വിനോദ സഞ്ചാരികള്‍ക്ക് വിയറ്റനാമിനോട് പ്രിയമേറാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനം എത്തിച്ചേരാനുള്ള എളുപ്പമാണ്.
2021ലാണ് വിയറ്റ്നാം എയർലൈൻസ് യുഎസിനും വിയറ്റ്നാമിനും ഇടയിലുള്ള ആദ്യത്തെ നോൺസ്റ്റോപ്പ് വിമാനം ആരംഭിച്ചത്, പിന്നീട് വന്ന പുതിയ ഇലക്ട്രോണിക് വിസ നയങ്ങൾ, 12 രാജ്യങ്ങളിലെ പൗരന്മാർക്ക് 45 ദിവസത്തെ വിസ രഹിത പ്രവേശനം, മുന്‍നിര ഹോസ്പിറ്റാലിറ്റി ബ്രാന്റുകളുടെ കടന്നുവരവ് തുടങ്ങിയവയെല്ലാം വിയ്റ്റ്നാം പ്രിയസഞ്ചാരകേന്ദ്രമാകാന്‍ കാരണമായി. 2025 അവസാനത്തോടെ, 23 ദശലക്ഷം രാജ്യാന്തര സഞ്ചാരികള്‍ വിയ്റ്റ്നാമിലെത്തുമെന്നാണ് പ്രതീക്ഷ.