കുവൈത്തിലെ ക്ലിനിക്കില്‍ നിന്ന് പിടിയിലായ നഴ്സുമാരുടെ കൂട്ടത്തില്‍ ഒരു മാസം പ്രായമായ കുഞ്ഞിന്‍റെ അമ്മയും. പിടിയിലായ 30 നഴ്സുമാരില്‍ അഞ്ചു മലയാളി നഴ്സുമാര്‍ അമ്മമാരാണ്. എങ്കിലും മലയാളിയായ മുപ്പത്തിമൂന്നുകാരിയായ ജെസിന്‍ എന്ന അമ്മയുടെ അവസ്ഥ മറ്റുള്ളവരുടേതിനേക്കാള്‍ ദാരുണമായിരുന്നു.

 

ഒന്നര വയസുള്ള അവരുടെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ജയില്‍ അധികാരികള്‍ അനുവദിച്ചതിന്‍റെ ആശ്വാസത്തിലാണ് കുടുംബം. നിശ്ചിത സമയങ്ങളില്‍ മാത്രമാണ് അമ്മയ്ക്ക് കു‍ഞ്ഞിനെക്കാണാന്‍ അവസരമുണ്ടാവുക. കുടുംബത്തിന്‍റെ നിസാഹയവസ്ഥ ചൂണ്ടിക്കാട്ടി കുടുംബം അധികാരികളെ സമീപിച്ചിരിക്കുകയാണ്. പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച തൊട്ടടുത്ത ദിവസമാണ് ജസിന്‍ പരിശോധനയിൽ പിടിക്കപ്പെടുന്നത്. ജിലീബിലെ ഫ്ലാറ്റിൽ ഭർത്താവിനും എട്ടു വയസ്സായ മകൾക്കും ഒപ്പമാണ് ഇവരുടെ ഒരു മാസം പ്രായമായ കുഞ്ഞും ഇപ്പോൾ കഴിയുന്നത്. ഇതിന് സമാനമായ സ്ഥിതിയില്‍ നാല് നഴ്സുമാരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ കുവൈത്തിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ റെയ്ഡിലാണ് 30 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത്.

 

പിടിയിലായ മലയാളികളെല്ലാം സ്ഥാപനത്തിൽ നിയമാനുസൃതം ജോലി ചെയ്ത് വരുന്നവരാണെന്നാണ് ബന്ധുക്കൾ പറയുന്നത്. അടൂർ സ്വദേശിനിയായ 33 കാരിയായ യുവതി കഴിഞ്ഞ മൂന്ന് വർഷമായി ഇതെ ക്ലിനിക്കിലാണ് ജോലി ചെയ്യുന്നത്. പ്രസവാവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിച്ച തൊട്ടടുത്ത ദിവസമാണ് പരിശോധനയിൽപിടിക്കപ്പെടുന്നത്.