ദുബായ് ബുർജ് ഖലീഫയിലെ പുതുവൽസരാഘോഷം മുൻനിരയിലിരുന്നു കാണാൻ ഇനി ടിക്കറ്റ് സൗകര്യം. വർഷം തോറുമുള്ള കരിമരുന്ന് പ്രയോഗം എല്ലാവർക്കും സൗജന്യമായി ആസ്വദിക്കാമെങ്കിലും കൂടുതൽ അടുത്തുനിന്ന് കാണാനുള്ള സൗകര്യത്തിനാണ് ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. മുതിർന്നവർക്ക് 300 ദിർഹവും അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 150 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.
നവംബർ പത്ത് മുതൽ പ്ലാറ്റിനം ലിസ്റ്റിൽ ടിക്കറ്റുകൾ വാങ്ങാം. ദുബായ് മോൾ, ദുബായ് ഹിൽസ് മോൾ, ദുബായ് മറീന മോൾ എന്നിവിടങ്ങളിൽ നിന്നായി ഡിസംബർ 26 മുതൽ ബാഡ്ജുകൾ കൈപ്പറ്റാം. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ ബാഡ്ജുകൾ വിതരണം ചെയ്യും. ഡിസംബർ 30 ആണ് ബാഡ്ജ് കൈപ്പറ്റേണ്ട അവസാനതിയതി. ബാഡ്ജില്ലാത്ത ആരെയും ബുർജ് പാർക്കിലേക്ക് കടത്തിവിടില്ല.
ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെയാണ് ടിക്കറ്റ്. 31ന് വൈകിട്ട് നാലിന് ബുർജ് പാർക്ക് തുറക്കും. ലക്ഷണക്കണിനുപേരാണ് വർഷംതോറും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിലെ പുതുവൽസരാഘോഷങ്ങൾ ആസ്വദിക്കാൻ ദുബായ് ഡൗൺ ടൗണിലെത്തുന്നത്.
Dubai: Paid tickets announced for Burj Khalifa's New Year fireworks show