ജീവിതസായാഹ്നം ആഘോഷമാക്കുന്ന റുഖിയ ടീച്ചറാണ് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ സന്തോഷങ്ങളിലൊന്ന്. ഏറെക്കാലമായുള്ള മോഹം സഫലമായതിന്റെ ആവേശത്തിൽ മേളയിലെങ്കിലും നിറസാന്നിധ്യമായി കഴിഞ്ഞ പത്തുദിവസങ്ങളായി ടീച്ചറുണ്ട്. ഷാർജയിൽ കഴിയുന്ന മകളുടെ അടുത്ത് പലപ്പോഴും വന്നുപോയിട്ടുണ്ടെങ്കിലും രാജ്യാന്തര പുസ്തകമേളയിലെത്തണമെന്ന സ്വപ്നം നടപ്പായത് ഇക്കൊല്ലമാണ്.

കോഴിക്കോട് നിന്നാണ് റുഖിയ ടീച്ചർ ഷാർജ രാജ്യാന്തരപുസ്തകമേളയിലേക്ക് വിമാനം കയറിയത്. ചേവായൂർ യുപി സ്കൂളിലെ ഉറുദു അധ്യാപികയായിരുന്ന ടീച്ചർക്ക് ഏറെക്കാലമായി മനസിൽകൊണ്ടുനടന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷം. നിനച്ചിരിക്കാതെ പുസ്തകമേളയിൽ വരവേറ്റതാകട്ടെ പ്രിയപ്പെട്ട വിദ്യാർഥിനിയും

ആദ്യദിവസം മുതൽ മേളയിലെ സജീവസാന്നിധ്യമായ റുഖിയ ടീച്ചറെ അറിയാത്തവരായുള്ളവർ ചുരുക്കമാണ്. മിക്ക സ്റ്റോളുകളിലെയും ജീവനക്കാരുമായി നല്ല സൗഹൃദം പഠിച്ച സ്കൂളിൽ പതിമൂന്നിലേറെ തവണ ഗസ്റ്റ് ലക്ച്ചറായി 17 വർഷക്കാലം ജോലി ചെയ്ത അനുഭവങ്ങൾ എഴുതണമെന്ന ആഗ്രഹമുണ്ട് റുഖിയ ടീച്ചർക്ക്. മാപ്പിളപ്പാട്ട് കലാകാരി കൂടിയായ ടീച്ചറെ ഫോക് ലോർ അക്കാദമി ഗുരുപൂജ നൽകി ആദരിച്ചിരുന്നു. ഇന്നും കലോൽസവേദികളെ നിറസാന്നിധ്യമാണ് ടീച്ചർ. ഇമ്പമുള്ളൊരു മാപ്പിളപ്പാട്ടും പാടി തന്നാണ് ടീച്ചർ യാത്ര പറഞ്ഞത്.

vayassinazhaku rukhiya teacher