ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി കെ.ജെ ജോസ്(40) ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഷാര്‍ജ വ്യാവസായിക മേഖലയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.  താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നാണ് ജോസ് താഴേക്ക് വീണത്. 

അബദ്ധത്തിൽതാഴെ വീണതാണോ അതോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ല. അതേസമയം ഇയാൾ ഏറെ നേരം സ്വബോധമില്ലാതെ പെരുമാറിയുന്നതായി കൂടെ താമസിക്കുന്നവർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അഞ്ചുമാസം മുന്‍പാണ് ജോസ് സന്ദര്‍ശക വീസയില്‍ ഷാര്‍ജയിലെത്തിയത്. ആലപ്പുഴ വാടയ്ക്കല്‍ ഗുരുമന്ദിരം വാര്‍ഡ് സ്വദേശിയായ ജോസ് ഗ്രാഫിക് ഡിസൈനറാണ്. 

അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഷാർജ പൊലീസ് അറിയിച്ചു. മൃതദേഹം പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.

ENGLISH SUMMARY:

A 40-year-old Indian man died after falling from the third floor of a building in Sharjah Industrial area.