ദുബായിൽ ഫാമിലി ക്യാംപിങ് മേഖലയിൽഅഭ്യാസപ്രകടനം നടത്തിയ വാഹനങ്ങൾ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തു. അൽ റുവയ്യ മേഖലയിൽ നിന്നാണ് ഒരു കാറും ഒരു കോഡ് ബൈക്കും പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച അഭ്യാസപ്രകടനങ്ങൾ നടത്തിയ അഞ്ച് വാഹനങ്ങൾ ഇത്തരത്തിൽ ദുബായ് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവ തിരിച്ചകിട്ടണമെങ്കിൽ അൻപതിനായിരം ദിർഹം പിഴ അടയ്ക്കണം.
കഴിഞ്ഞ വർഷം മുതലാണ് ഗതാഗതനിയമങ്ങൾക്ക് കടുത്ത പിഴ ഈടാക്കി തുടങ്ങിയത്. ട്രാഫിക് ജംങ്ഷനിൽ ചുവപ്പ് ലൈറ്റ് മറികടന്നാലും പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനും അൻപതിനായിരം ദിർഹമാണ് പിഴ തുക. അനധികൃതമായി റോഡിൽ റേസിങ് നടത്തിയാൽ ഒരു ലക്ഷം ദിർഹം പിഴ അടയ്ക്കണം.