car-stund

TOPICS COVERED

മഴയത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്. വാഹനവും പൊലീസ് പിടിച്ചെടുത്തു. വണ്ടി വിട്ടുകിട്ടണമെങ്കിൽ പിഴ അടയ്ക്കണം. അൽ മർമൂം മേഖലയിൽ മഴയത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടി. 

വാഹനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സഹിതം ട്വിറ്ററിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്നും  പൊലീസ് വ്യക്തമാക്കി. 

മുന്‍പ് വിവിധ എമിറേറ്റുകളിലെ മഴസാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർക്കായി ദുബായ് പൊലീസ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. വാഹനവുമായി പുറത്തിറങ്ങുന്നവർ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുബായ് പൊലീസ് അറിയിച്ചിരുന്നു.

ENGLISH SUMMARY:

Dubai Police fined a driver 50,000 dirhams for reckless driving