ഒമാനില്‍ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. മരിച്ചവരിൽ പത്തുപേർ വിദ്യാർഥികളാണ്. വിവിധ ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്ക്  അവധി പ്രഖ്യാപിച്ചു.

ഒമാനിൽ ദുരിതം വിതച്ച് കാറ്റും മഴയും തുടരുകയാണ്. കൂടുതൽ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ 10 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 18 ആയി. വാദികളിൽ കാണാതായവർക്കായ് തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ശക്തമായ ഒഴുക്കിൽ വാഹനങ്ങൾ ഒലിച്ചുപോയി. സ്വദേശികളും വിവിധ സുരക്ഷാ വിഭാഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. അതേസമയം അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് ഒമാനിലെ അഞ്ച് ഗവര്‍ണറേറ്റുകളില്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മുസന്ദം, ബുറൈമി, ദാഹിറ, വടക്കന്‍ ബാത്തിന, ദാഖിലിയ ഗവര്ണറേറ്റുകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അവധിയായിരിക്കുമെന്ന് നാഷനല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. ദോഫാര്‍, അല്‍ വുസ്ത വര്‍ണറേറ്റുകളില്‍ ഒഴികെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Death toll rises to 18 in Oman rains Ten of the dead were students