TAGS

അബുദാബി രാജകുടുംബാം​ഗവും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അമ്മാവനുമായ ഷെയ്ഖ് തഹ്നൂൺ  ബിൻ മുഹമ്മ​ദ് അൽ നഹ്യാൻ അന്തരിച്ചു. യുഎഇ പ്രസിഡൻഷ്യൽ കോർട്ട് ആണ് ഇക്കാര്യം അറിയിച്ചത്.

അബുദാബി ഭരണാധികാരിയുടെ അൽഐൻ മേഖലയിലെ പ്രതിനിധിയായിരുന്നു അന്തരിച്ച ഷെയ്ഖ് തഹ്നൂൺ. നേരത്തെ അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായും അബുദാബി നാഷണൽ ഓയിൽ കമ്പനി ചെയർമാനായും സുപ്രീം പെട്രോളിയം കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഷെയ്ഖ് തഹ്നൂനിന്നോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്നുമുതൽ ഏഴു ദിവസം ഔദ്യോ​ഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശിയ പതാക പകുതി താഴ്ത്തിക്കെട്ടും.