വിദേശരാജ്യങ്ങളില്‍ വാഹനത്തില്‍ കുടുങ്ങി കുട്ടികള്‍ മരിക്കുന്ന നിരവധി സംഭവങ്ങള്‍ കണ്ടിട്ടുണ്ട്.പലപ്പോഴുംമാതാപിതാക്കളുടെയും ഡ്രൈവര്‍മാരുടെയും അശ്രദ്ധയാണ് അത്തരം അപകടങ്ങള്‍ക്ക് വഴിവക്കുന്നത്. അതുപോലെയൊരു അപകടമാണ് ഇപ്പോള്‍ ഷാര്‍ജയില്‍ നിന്നും കേള്‍ക്കുന്നത്. 

ഷാര്‍ജയില്‍ സ്കൂളിലേക്കു പോയ ഏഴുവയസുകാരന്‍ കാറില്‍ കുടുങ്ങി മരിച്ചു. കുട്ടി സ്കൂളില്‍ ഇറങ്ങിയോ എന്ന് ഉറപ്പാക്കാതെ കാബ് ഡ്രൈവര്‍ കാര്‍ പൂട്ടിപ്പോവുകയായിരുന്നു. ലൈസന്‍സില്ലാതെ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ നടത്തിയ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബംഗ്ലാദേശ് സ്വദേശിയായ കുട്ടിയാണ് ദാരുണമായി മരിച്ചത്. 

 

 A seven yearold boy got stuck in a school cab and met a tragic end