രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദക്ഷിണ കൊറിയയിലെത്തി. പ്രസിഡന്റ് യൂൻ സോക് യോളിന്റെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് മുഹമ്മദ് രാജ്യ തലസ്ഥാനമായ സിയോളിലെത്തിയത്. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്യും.  

യുഎഇയും ദക്ഷിണ കൊറിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയാകും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഷെയ്ഖ് മുഹമ്മദ് വ്യാഴാഴ്ച ചൈനയിലേക്ക് തിരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും കൂടുതൽ സഹകരണത്തിനുമുള്ള അവസരങ്ങളെക്കുറിച്ചും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം ചർച്ച നടത്തും.  

ENGLISH SUMMARY:

UAE President in South Korea