uae-south-korea

TOPICS COVERED

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലേർപ്പെട്ട്  യുഎഇയും ദക്ഷിണ കൊറിയയും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കൊറിയൻ സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറിലേർപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി. 

 

കരാർ വഴി 2032-ഓടെ യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 1.17 ശതമാനവും ദക്ഷിണ കൊറിയയുടെ ജിഡിപിയിലേക്ക് 2.37 ശതമാനവും സംഭാവന ചെയ്യും. ഒപ്പം ഊർജം, നൂതന ഉൽപ്പാദനം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സംയുക്ത ഗവേഷണവും വിജ്ഞാന വിനിമയവും മെച്ചപ്പെടുത്തും.  പ്രസിഡന്റ് യൂൻ സോക് യോളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മക ചർച്ചകൾ നടന്നതായി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.  

ENGLISH SUMMARY:

United Arab Emirates And South Korea Signed A Trade Agreement