അബുദാബിയിൽ വാഹനത്തിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത ശിക്ഷ. 1000 ദിർഹം പിഴ ചുമത്തുന്നതിന് പുറമേ ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
പൊതുമര്യാദയ്ക്കു നിരക്കാത്ത നടപടികളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും മാലിന്യം നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ ഉപേക്ഷിക്കാവുവെന്നും പൊലീസ് നിർദേശിച്ചു.