abdul-rahim-from-saudi-jail
  • അനുരഞ്ജന കരാറില്‍ ഒപ്പുവച്ചു
  • ദയാധനമായ 34 കോടിയുടെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി
  • റിയാദിലെ ക്രമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക്

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്ഞന കരാറിൽ ഒപ്പ് വെച്ചു. വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. റിയാദ് ഇന്ത്യൻ എംബസി ഇഷ്യു ചെയ്ത ഒന്നരകോടി റിയാലിന്റെ ചെക്ക് ഗവർണറേറ്റിന് കൈമാറി.

റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് നൽകിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് ജഡ്ജിയുടെ പേരിൽ കൈമാറിയത്. മരിച്ച അനസിന്റെ അനന്തരാവകാശം സംബന്ധിച്ച് അഭിപ്രായ ഭിന്നത ഉണ്ടെങ്കില്‍ ആർക്കും ബാധ്യതയാകാത്തിരിക്കാനാണ് നടപടി സ്വീകരിച്ചതെന്ന് നേരത്തെ റഹിം സഹായ സമിതി വ്യക്തമാക്കിയിരുന്നു. അബ്ദുൽ റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ, എംബസി പ്രതിനിധി യൂസുഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

ENGLISH SUMMARY:

Abdul Rahim, a Kozhikode native detained in a Saudi jail, sees hope as an amnesty agreement is signed between involved parties in the presence of the Governor