kaaba-care-taker

‌മക്കയിലെ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഷെയ്ഖ് സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബ അന്തരിച്ചു. രാവിലെ മക്കയിലായിരുന്നു അന്ത്യം. മസ്ജിദ് അൽ ഹറമിലെ പ്രാർഥനകൾക്ക് ശേഷം അൽ മൗല ഖബർസ്ഥാനിൽ ഷെയ്ഖ് സാലിഹിന്റെ മൃതദേഹം കബറടക്കി. 

യൂണിവേഴ്സിറ്റി പ്രഫസറായി വിരമിച്ച അദ്ദേഹം മതത്തെയും ചരിത്രത്തെയും കുറിച്ച് ഒട്ടേറെ പുസ്തകങ്ങൾ രചിച്ചു. പ്രവാചകൻ മുഹമ്മദ് നബി മക്ക വീണ്ടെടുത്തശേഷമാണ് ഷൈബയുടെ കുടുംബത്തിന് കഅബയുടെ സംരക്ഷണച്ചുമതല നൽകിയത്. 

കഅബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഷെയ്ഖ് സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബ. അടുത്ത താക്കോൽ സൂക്ഷിപ്പുകാരനും അൽ ഷൈബ കുടുംബത്തിൽ നിന്നായിരിക്കും. 

2013ലാണ്  ഷെയ്ഖ് സാലിഹ് കഅ്ബയുടെ സംരക്ഷകനായി ചുമതലയേറ്റത്. ഷൈബ കുടുംബത്തില്‍ നിന്നുള്ള 77–ാം സംരക്ഷകനായിരുന്നു ഷെയ്ഖ് സാലിഹ്. കഅ്ബയുടെ ശുചീകരണം, കഴുകല്‍, കിസ്​വ(കവര്‍) നന്നാക്കല്‍, സന്ദര്‍ശകരുടെ കാര്യങ്ങള്‍ ക്രമപ്പെടുത്തല്‍ തുടങ്ങി കഅ്ബയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളും ഷൈബ കുടുംബമാണ് നിര്‍വഹിച്ച് പോരുന്നത്.

ENGLISH SUMMARY:

Caretaker & key holder of Kaaba Sheikh Saleh Al-Shaibi passes away. Al-Shaibi was the 77th caretaker of the same family responsible for the maintenance of the Kaaba