cyber-crime

TOPICS COVERED

യുഎഇയിൽ നൂറിലേറെ സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. രാത്രി മുഴുവൻ നീണ്ടുനിന്ന സുപ്രധാന ഓപ്പറേഷനിലൂടെയാണ് സൈബർ സംഘത്തെ ഉദ്യോഗസ്ഥർ വലയിലാക്കിയത്. ഒട്ടേറെപേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. അറസ്റ്റിലായവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന.

ബുധനാഴ്ച അജ്മാനിലാണ് ഏറ്റവും വലിയ ഓപ്പറേഷൻ നടന്നത്. ഗ്രാൻഡ് മോളിലും വിവിധ താമസകെട്ടിടങ്ങളിലും റെയ്ഡ് നടത്തിയാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. രാത്രി തുടങ്ങിയ റെയ്ഡ് പുലർച്ചെ വരെ നീണ്ടു. പിടിയിലാവര്‍ എതൊക്കെ കേസുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നതിനെ കുറിച്ച് അന്വേഷണം തുടരുകയാണ്. ഇവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് ശുപാർശ ചെയ്യും. ദുബായ് ലാൻഡിലെ റഹ്ബ റസിഡൻസിലായിരുന്നു ഏറ്റവും വലിയ റെയ്ഡ്.  

ഇന്ത്യയിൽ നിന്നടക്കം ഒട്ടേറെപേരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ഭാഗമായി റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിക്ക് മുമ്പ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ ഏഷ്യൻ രാജ്യങ്ങൾ ആസ്ഥാനമാക്കിയാണ് നടന്നിരുന്നത്. എന്നാൽ അവിടത്തെ കടുത്ത നടപടികൾ പുതിയ സ്ഥലങ്ങൾ തേടാൻ സൈബർ സംഘങ്ങളെ നിർബന്ധിതരാക്കിയെന്നാണ് സൂചന. റെയ്ഡും അറസ്റ്റും സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.

ENGLISH SUMMARY:

More than 100 cyber criminals have been arrested in the UAE