slippers-for-4500-Riyals

TOPICS COVERED

നമ്മുടെ നാട്ടില്‍ സാധാരണയായി ഉപയോഗിക്കുന്ന ചെരുപ്പാണ് സ്ലിപ്പറുകള്‍ അഥവാ ഹവായ് ചെരുപ്പ് . തുച്ഛമായ വിലയില്‍ ലഭ്യമാകുന്ന സ്ലിപ്പറുകള്‍ വീടിനകങ്ങളിലും ബാത്ത്റൂമിലുമെല്ലാമാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ടോയ്ലറ്റ് സ്ലിപ്പര്‍ എന്നു പറഞ്ഞ് തള്ളിക്കളഞ്ഞ ഈ ചെരുപ്പുകള്‍ അത്ര നിസാരക്കാരല്ല. 

കഴിഞ്ഞ ദിവസം ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട സ്ലിപ്പറിന്‍റെ വിഡിയോ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഇന്ത്യക്കാര്‍. കുവൈത്തിലെ ഒരു ഷോപ്പില്‍ ഏകദേശം 4500 റിയാലിനാണ് ഈ ചെരുപ്പുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. അതായത് വില രൂപയില്‍ ഒരു ലക്ഷത്തിനും മുകളില്‍. വിഡിയോ കണ്ട് ഇതെന്തു മറിമായം എന്ന് അന്തം വിട്ടിരിക്കുകയാണ് ഇന്ത്യക്കാര്‍. 

ഫാഷന്‍ സനൂബ എന്ന പേരിലാണ്  വിഡിയോ പ്രചരിക്കുന്നത്. വിഡിയോയില്‍ നീല, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള്ള സ്ട്രിപ്പുകളോടുകൂടിയ ചെരുപ്പുകള്‍ ഒരു ചില്ലുകൂട്ടില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത് കാണാം. ഒരാള്‍ വന്ന് ഗ്ലാസ് തുറന്ന് നീല സ്ലിപ്പര്‍ എടുത്ത് അതിന്‍റെ സ്ട്രിപ്പും പുറം ഭാഗവും ഉള്‍ഭാഗവുമെല്ലാം വ്യക്തമായി കാണിച്ചു തരുന്നു. ചെരുപ്പ് പുറകിലേക്ക് വലിച്ച് അതിന്‍റെ ഉറപ്പ് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.

നെറ്റിസണ്‍സില്‍ അമ്പരപ്പുണ്ടാക്കിയ വിഡിയോക്ക് താഴെ ഇന്ത്യക്കാരുടെ നിരവധി രസകരമായ കമന്‍റുകളാണുള്ളത്.

'എത്ര വിലയിട്ടാലും സമ്പന്നർ വാങ്ങും, ടോയ്‌ലറ്റിൽ പോകാനായി ഞങ്ങൾ ലക്ഷങ്ങളുടെ ചെരുപ്പാണ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത്’, ‘ഇന്ത്യയിൽ വന്നാൽ 60 രൂപയ്‌ക്ക് നിങ്ങൾക്ക് ഈ ചെരുപ്പ് വാങ്ങാം,’ 'സ്‌കാമിങ് അറ്റ് പീക്ക്' .ഇങ്ങനെ പോകുന്നു കമന്‍റുകള്‍. പ്രത്യക്ഷത്തില്‍ ചെരുപ്പ് പോലെയാണ് കാണുന്നതെങ്കിലും മറ്റെ‌ന്തെങ്കിലും പ്രത്യേകതയുണ്ടോയെന്ന് പരിശോധിക്കണമെന്നും ഒരു വിഭാഗം പറയുന്നു.

ENGLISH SUMMARY:

a store in Soudi Aarbia sells a pair of blue and white Bathroom Chappal for 4500 Riyals