കുടുംബ വീസ നിയമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്. ബിരുദമില്ലാത്ത പ്രവാസികൾക്കും ഇനി കുടുംബത്തെ സ്പോണ്‍സർ ചെയ്യാനാകും. പ്രതിമാസം 800 കുവൈത്ത് ദിനാർ ശമ്പളം വേണം. വർക്ക് പെർമിറ്റ് അനുസരിച്ചായിരിക്കും കുടുംബ വീസ അനുവദിക്കുക. കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് ആണ് ഉത്തരവിട്ടത്.
ഒരു വർഷത്തിൽ കൂടുതൽ സാധുതയുള്ള പാസ്പോർട്ട്, പുതിയ വർക്ക് പെർമിറ്റ്, ശമ്പള സർട്ടിഫിക്കറ്റ്, എന്നിവ വീസ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അതേസമയം മിനിമം ശമ്പളത്തിന്റെ കാര്യത്തിൽ മാറ്റങ്ങൾ വരുത്താൻ ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി അഫയേഴ്സ് ജനറൽ വകുപ്പിന്റെ ഡയറക്ടർ ജനറലിന് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.